Kozhikode

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി പനായി തറോൽ മൊയ്തീൻ കോയ (66) ആണ് അറസ്റ്റിലായത്.

4 വർഷം മുമ്പാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനസംഭവം പുറത്തുപറഞ്ഞത്.

കൗൺസിലർമാർ ചൈൽഡ് ലൈനിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസിൽ അറിയിക്കുകയായിരുന്നു

Related Articles

Leave a Reply

Back to top button