Kodanchery
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി

കോടഞ്ചേരി: പോലീസ് ഭീകരതയ്ക്കെതിരെയും ,ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യാശ്രമം നടത്തിയതിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും.
അനുദിനം വർദ്ധിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവ് നിയന്ത്രിക്കാത്ത കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെയും പ്രതിഷേധിച്ചു കൊണ്ട് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മലഅധ്യക്ഷത വഹിച്ചു .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസ്സി ചാക്കോ ,സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി ,വിൻസെൻറ് വടക്കേ മുറിയിൽ ,ജോബി ജോസഫ് ,ജോയി നെടുമ്പള്ളി ,ചിന്ന അശോകൻ ,ആൽബിൻ ഊന്നുകല്ലേൽ, ഫ്രാൻസിസ് മുണ്ടാ ട്ടിൽ ,ജോസ് പൈക ,ജെയിംസ് കിഴക്കുംകര ,ബിജുഓത്തിക്കൽ,ലൈജു അരീപ്പറമ്പിൽ . എന്നിവർ പ്രസംഗിച്ചു .







