Mukkam

താഴെ തിരുവമ്പാടി -കുമാരനെല്ലൂർ-മണ്ടാംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും വല്ലത്തായിക്കടവ് പാലത്തിന്റെ പ്രഖ്യാപനവും നടത്തി

മുക്കം: രണ്ട് റീച്ചുകളിലായി 5.5 കോടി അനുവദിച്ച തിരുവമ്പാടി ,കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന താഴെ തിരുവമ്പാടി-കുമാരനെല്ലൂർ-മണ്ടാംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും 4 കോടി രൂപ ഭരണാനുമതി ലഭിച്ച വല്ലത്തായിക്കടവ് പാലത്തിന്റെ പ്രഖ്യാപനവും ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ ഓൺലൈനായി നിർവ്വഹിച്ചു.

കുമാരനെല്ലൂർ അങ്ങാടിയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് അധ്യക്ഷത വഹിച്ചു.4 കി.മി ദൂരമുള്ള റോഡ് 5.5 മീ വീതിയിൽ ആധുനിക രീതിയിൽ ബി.എം&ബി.സി നിലവാരത്തിൽ ടാർ ചെയ്താണ് പരിഷ്‌കരിക്കുന്നത്.ആവശ്യമായിടങ്ങളിൽ ഡ്രൈനേജുകൾ,കലുങ്കുകൾ,സൈൻ ബോർഡുകൾ, എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.കാരമൂലയെയും വല്ലത്തായിപ്പാറയെയും ബന്ധിപ്പിച്ച് ചെറുപുഴയിൽ നിലവിലുള്ള വെന്റ് പൈപ്പ് പാലത്തിന് പകരമായാണ് വല്ലത്തായിക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നത്.മഴക്കാലത്ത് പാലം വെള്ളത്തിനടിയിലാവുന്ന പ്രശ്‌നം ഇതോടൊപ്പം പരിഹരിക്കാനാവും.മാത്രവുമല്ല ബസ് ഗതാഗതം ആരംഭിക്കാനുമാവും.

പി.ഡബ്ല്യു.ഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ എ.പി.എം മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു.അസി.എഞ്ചിനീയർ ആദർശ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.പി ജമീല,ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിത മൂത്തേടത്ത്,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം കെ.എം മുഹമ്മദാലി,കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളായ ശ്രുതി കമ്പളത്ത്,ജംഷിദ് ഒളകര,ശാന്താദേവി മൂത്തേടത്ത്,അഷ്‌റഫ് തച്ചാറമ്പത്ത്,കെ.കെ നൗഷാദ്,ശിവദാസൻ കരോട്ടിൽ,ഇ.പി അജിത്ത് എന്നിവരും രാഷ്ട്രീയ പാർട്ടികളായ വി.കെ വിനോദ്,യൂനസ് പുത്തലത്ത്,അബ്ദുള്ള കുമാരനെല്ലൂർ,റഷീദ് എന്നിവരും ആശംസകൾ അർപ്പിച്ചു.പി.ഡബ്ലു.ഡി ഓവർസിയർ കെ.പി സുധി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button