Mukkam

കച്ചേരി -കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്‌നമായിരുന്ന തൂക്കുപാലം യാഥാർഥ്യമാവുന്നു

മുക്കം : മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി -കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്‌നമായിരുന്ന തൂക്കുപാലമാണ് യാഥാർഥ്യമാവുന്നത്. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന തൂക്കുപാലം ജോർജ് എം തോമസ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്.

സർക്കാർ ഏജൻസിയായ സിൽക്കിനാണ് നിർമ്മാണ ചുമതല. നിർമ്മാണത്തിന്റെ എല്ലാ നടപടികളും പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. കച്ചേരി സ്കൂളിൽ നടന്ന പാലത്തിന്റെ ശിലാസ്ഥാപന കർമ്മം ജോർജ് എം തോമസ് എം.എൽ.എ. നിർവഹിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് വി .പി.സ്മിത ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദ്‌നി, കൗൺസിലർ കെ.ബിന്ദു, കാരശ്ശേരി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡന്റ് വി.കെ. വിനോദ്, മുക്കം നഗരസഭാ മുൻ കൗൺസിലർ കെ.ടി.ശ്രീധരൻ ,കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി.ഷാജി, കെ.ബാബുരാജ്, സി.കെ.വിജയൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button