Pullurampara

ഇന്ധന വില വർധനയ്ക്കെതിരെ പുല്ലൂരാംപാറയിൽ ജനകീയ സമരം

പുല്ലൂരാംപാറ : ഇന്ധനവില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുമ്പോൾ, തിരുവമ്പാടി പുല്ലൂരാംപാറയിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വാഹന തൊഴിലാളികളും കർഷകരും നടത്തിയ പ്രതിഷേധ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പുല്ലൂരാംപാറ അങ്ങാടിയിൽ വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ രണ്ടുമണിക്കൂറോളം ടാക്സി വാഹനങ്ങൾ അടക്കം നിർത്തിയിട്ടു, കെട്ടിവലിചുമാണ് ജനകീയ കൂട്ടായ്മ സമരം സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Back to top button