India

പാസ്‌പോര്‍ട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കും; വൈകാതെ ഇ-പാസ്‌പോര്‍ട്ട് നടപ്പിലാക്കും

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വൈകാതെ ഇ-പാസ്‌പോര്‍ട്ട് നടപ്പിലാക്കുമെന്നും ക്രമക്കേടുകള്‍ പരമാവധി കുറയ്ക്കാന്‍ ഇ-പാസ്‌പോര്‍ട്ട് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഐ.ടി മന്ത്രാലയം നടപ്പാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവന പദ്ധതിയാണ് ഡിജിലോക്കര്‍. പാസ്‌പോര്‍ട്ട് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകള്‍ ഡിജിലോക്കറില്‍ നിന്ന് ശേഖരിക്കാനുള്ള സംവിധാനമാണ് ഇന്നലെ തുടങ്ങിയത്. രേഖകള്‍ ഡിജിലോക്കറില്‍ ലഭ്യമെങ്കില്‍ അപേക്ഷയ്‌ക്കൊപ്പം അവ നല്‍കേണ്ടതില്ല. 

പാസ്‌പോര്‍ട്ടും ഡിജിലോക്കറില്‍ ആക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ പുതിയത് ലഭിക്കുന്നത് എളുപ്പമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Back to top button