TOP NEWS
വാക്സീൻ സ്പോട്ട് റജിസ്ട്രേഷന്‍ നിര്‍ത്തി; ഇനി ഓൺലൈൻ വഴി മാത്രംഇന്‍സ്റ്റഗ്രാമില്‍ ഇനി ലൈക്കുകള്‍ ഒളിപ്പിച്ചു വയ്ക്കാം; പുതിയ ഫീച്ചര്‍ഓക്‌സിജൻ ക്ഷാമം; യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി‘കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കും, വാക്ക് മാറ്റുന്ന രീതി സർക്കാരിനില്ല’ : മുഖ്യമന്ത്രിസംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്കോഴിക്കോട് ജില്ലയില്‍ ഇന്ന് 2645 പേര്‍ക്ക് കോവിഡ്,ടി.പി.ആര്‍ 21.05 ശതമാനംസപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധനകൊവിഡ് ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കിശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി, സമ്പൂർണ അടച്ചിടലില്ല, കർശന നിയന്ത്രണം വരുംനാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Kozhikode

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊടുവള്ളി മണ്ഡലത്തില്‍ നടന്നത് വികസനത്തിന്റെ പുകമറ മാത്രം: എം.എ. റസ്സാഖ്

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ‘വി ആര്‍ റെഡി’ ഏകദിന ക്യാമ്പ് ജില്ലാ ജന. സെക്രട്ടറി എം.എ. റസ്സാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നടന്നത് വികസനത്തിന്റെ പുകമറ സൃഷ്ടിക്കല്‍ മാത്രമായിരുന്നുവെന്നും കൊടുവള്ളിയുടെ വികസനത്തിന് നാന്ദികുറിച്ചത് യു.ഡി.എഫ് എം.എല്‍.എമാര്‍ മാത്രമായിരുന്നുവെന്നും മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസ്സാഖ് മാസ്റ്റര്‍ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റ് ആര്യംകുളം ബ്രീസ്‌ലാന്റ് ഫാം റിസോര്‍ട്ടില്‍ വെച്ച് നടത്തിയ ‘വി ആര്‍ റെഡി’ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കടലും കരയും സെക്രട്ടറിയേറ്റും കൊള്ളയടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിക്കൊണ്ട് കേരളത്തെ നാണം കെടുത്തുകയും പിറകോട്ട് നയിക്കുകയും ചെയ്ത ഇടതു സര്‍ക്കാറിനെ കേരള ജനത തൂത്തെറിയുമെന്നും റസാഖ് മാസ്റ്റര്‍ പറഞ്ഞു.


പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാന്‍ സ്വാഗതവും ട്രഷറര്‍ എന്‍.പി. റസ്സാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. വികസന കാര്യത്തില്‍ കേരളത്തെ പിറകോട്ടുനയിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മികച്ച യാത്രയയപ്പ് നല്‍കാന്‍ കേരളം തയ്യാറായിക്കഴിഞ്ഞുവെന്നും അതിന്റെ വേദി നിയസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകളാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും, അഴിമതിയും, രൂക്ഷമായ കാലഘട്ടത്തിനാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കേരളം സാക്ഷ്യം വഹിച്ചത്. ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യാതൊന്നും ചെയ്യാത്ത പിണറായി സര്‍ക്കാര്‍ പൊള്ളയായ പ്രചാരണങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വിവിധ സെഷനുകളില്‍ ശരീഫ് സാഗര്‍, പി.കെ. ശറഫുദ്ധീന്‍ സംവദിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.ടി.എം. ഷറഫുന്നിസ ടീച്ചര്‍, കെ.എം. അഷ്‌റഫ് മാസ്റ്റര്‍, മുഹമ്മദ് മോയത്ത്, ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഹാജറ കൊല്ലരുകണ്ടി, എം. സുല്‍ഫീക്കര്‍, എ.പി. മൂസ, പി.എ. അബ്ദുസ്സമദ് ഹാജി, എ.കെ. അബ്ബാസ്, ഹാരിസ് അമ്പായത്തോട്, ഷംസീര്‍ എടവലം, എ.കെ. കൗസര്‍, കെ.പി.എ. കരീം, എം.പി. സെയ്ത്, കാസിം കാരാടി, എം.ടി. അയ്യൂബ് ഖാന്‍ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

nineteen − 8 =

Back to top button