Kozhikode

ജില്ലയില്‍ പോളിംങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി ആരംഭിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയുക്തരായ പോളിംങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടി ആരംഭിച്ചു. 13 നിയോജക മണ്ഡലങ്ങളിലെ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമായി 40 കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്.

ഇ വി എം മെഷീന്‍ പരിചയപ്പെടുത്തല്‍ അടക്കമുള്ള വോട്ടെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍, കോവിഡ് പ്രോട്ടോകോള്‍, ഹരിത പ്രോട്ടോകോള്‍ എന്നിവ സംബന്ധിച്ച വിശദമായ ക്ലാസുകളാണ് നല്‍കുന്നത്. അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയിനിസ്, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. രാവിലെ 9 മണി മുതല്‍ ഒരു മണി വരെയും 1.30 മുതല്‍ 5.30 വരെയുമായി 16 വരെയാണ് പരിശീലന പരിപാടി.

Related Articles

Leave a Reply

Back to top button