മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി കെ സി വൈ എം

ഇരുപത്തിനാല് ആഴ്ച പ്രായമായ ഭ്രൂണത്തെയും ഗർഭചിത്രം നടത്താമെന്ന കേന്ദ്ര സർക്കാർ ബില്ലിനെതിരെ ശക്തമായി നിലകൊള്ളുമെന്ന് കെ സി വൈ എം താമരശ്ശേരി രൂപതാ സമിതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ലോക്സഭ നേരത്തെ പാസാക്കിയ ബില്ലാണ് ഇത്തരത്തിൽ ഒരുവര്‍ഷത്തിന് ശേഷം രാജ്യസഭ പാസാക്കുന്നത്. ആന്തരാവയവങ്ങളും ശരീരഭാഗങ്ങളും രൂപപ്പെട്ട അവസ്ഥയിൽ ഉള്ള ഭ്രൂണത്തെ ഗർഭഛിദ്രം നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും ഈ ബില്ലിലൂടെ നിരപരാധികളായ കുഞ്ഞുങ്ങളുടെ കൊലപാതകത്തിനു സർക്കാർ കൂട്ട് നിൽക്കുകയാണെന്നും കെ സി വൈ എം രൂപത സമിതി ആരോപിച്ചു.
രൂപത പ്രസിഡന്റ് വിശാഖ് തോമസ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ രൂപത ഡയറക്ടർ ഫാദർ ജോർജ് വെള്ളക്കുടിയിൽ, രൂപത ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, വൈസ് പ്രസിഡന്റ് സിമി ആന്റണി, സംസ്ഥാന സേനറ്റ് മെമ്പർ റീചാൾഡ് ജോൺ തുടങ്ങിയവർ സംസാരിച്ചു.







