തിരുവമ്പാടിയിൽ പോരാട്ടം കനക്കും: വോട്ടുതേടി സ്ഥാനാർഥികൾ പായുന്നു; മിന്നും വേഗത്തിൽ

മുക്കം: തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർഥിച്ച് പ്രചാരണത്തിൽ അതിവേഗം ബഹുദൂരം മുന്നേറുകയാണ് മുന്നണികൾ. ഒന്നക്കെട്ടായിനിന്നാൽ വിജയം ഉറപ്പാണെന്ന് വിശ്വസിച്ചാണ് മുന്നണികൾ വോട്ടുതേടി ഇറങ്ങുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് വലിയ സ്വീകാര്യതയാണ് എല്ലായിടത്തും ലഭിക്കുന്നത്.
മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും മതമേലധ്യക്ഷൻമാരെയും നേരിട്ടുകണ്ട ഇടതുമുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ രണ്ടാംഘട്ട പ്രചാരണം പുരോഗമിക്കുകയാണ്. മണ്ഡല പര്യടനത്തിന്റെ മൂന്നാംദിവസമായ തിങ്കളാഴ്ച കാരശ്ശേരി പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും വിവിധ കേന്ദ്രങ്ങളിൽ ലിന്റോ പര്യടനം നടത്തി.
തേക്കുംകുറ്റി, വല്ലത്തായ് പാറ, കുട്ടിക്കുന്ന്, കളരിക്കണ്ടി, കൽപ്പൂര്, കാരമൂല, താളിപറമ്പ്, കുമാരനെല്ലുർ, തടപ്പറമ്പ്, മുക്കം ടൗൺ, കുറ്റിപ്പാല, വട്ടോളി പറമ്പ്, നെടുമങ്ങാട്, വെസ്റ്റ് മാമ്പറ്റ, മാമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.
പര്യടനത്തിനൊപ്പം ലിന്റോ ജോസഫിന് വോട്ടഭ്യർഥിച്ച് വിദ്യാർഥികളുടെയും വനിതകളുടെയും സ്ക്വാഡും രംഗത്തുണ്ട്. വികസനത്തുടർച്ചയ്ക്ക് യുവത്വം എന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി വോട്ടുതേടുന്നത്.
നിയോജകമണ്ഡലം കമ്മിറ്റി ജനറൽ കൺവീനർ ടി. വിശ്വനാഥൻ, ഇ. രമേശ് ബാബു, വി.കെ. വിനോദ്, വി.എ. സെബാസ്റ്റ്യൻ, മാത്യു ചെമ്പോട്ടിക്കൽ, വിൽസൻ പുല്ലുവേലിൽ, പി.കെ. കണ്ണൻ, ബിനോദ് കിഴക്കയിൽ, ടി.ജെ. റോയ്, വി. വസീഫ്, വി കുഞ്ഞൻ, പി.പി. ജോയ്, അബ്ദുള്ള കുമാരനല്ലൂർ, വി.പി. ജമീല തുടങ്ങിയവർ സംസാരിച്ചു.
തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ യു.ഡി.എഫ്. സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മലയോരമേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ സന്ദർശനത്തിൽ സ്ഥാപനമേധാവികൾ വിജയാശംസകൾ നേരുകയും അനുഗ്രഹിക്കുകയും ചെയ്തു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് , സി.എം.സി കോൺവെൻറ്, അഡോറേഷൻ കോൺവെൻറ് പുല്ലൂരാംപാറ, പുല്ലൂരാംപാറ സെയ്‌ൻറ് ജോസഫ് ചർച്ച്, ബഥാനിയ പുല്ലൂരാംപാറ, സെൻറ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാംപാറ, അൽഫോൻസ ഹോസ്പിറ്റൽ, വിമലഗിരി കോൺവെൻറ്, മുത്തപ്പൻപുഴ കോൺവെൻറ്, ചർച്ച് എന്നിവിടങ്ങളിൽ സന്ദർശിച്ചു.
ബാബുകളത്തൂർ, ബോസ് ജേക്കബ്, മില്ലിമോഹൻ, കുര്യാച്ചൻ തെങ്ങുമൂട്ടിൽ, മനോജ് വാഴപ്പറമ്പിൽ, കോയ പുന്നക്കൽ, ഷാഫി പുല്ലൂരാംപാറ, ഷാൻഫരി എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
ആദ്യഘട്ടപ്രചാരണം പൂർത്തിയാക്കിയ യു.ഡി.എഫ്. സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിന്റെ സ്ഥാനാർഥിപര്യടനം ബുധനാഴ്ച പുതുപ്പാടിയിൽനിന്നാരംഭിക്കും. ഉച്ചയ്ക്കുശേഷം മുക്കത്തും 25-ന് രാവിലെ മുതൽ കൊടിയത്തൂരും ഉച്ചയ്ക്കുശേഷം കാരശ്ശേരിയിലും 26-ന് രാവിലെ തിരുവമ്പാടിയിലും ഉച്ചയ്ക്കുശേഷം കൂടരഞ്ഞിയിലും 27-ന് രാവിലെമുതൽ കോടഞ്ചേരിയിലും പര്യടനം നടക്കും.
എൻ.ഡി.എ. സ്ഥാനാർഥി ബേബി അമ്പാട്ടിന്റെ പ്രചാരണവും ആവേശപൂർവം പുരോഗമിക്കുകയാണ്. ഇലഞ്ഞിക്കൽ ദേവീക്ഷേത്രം തന്ത്രി ജ്ഞാനതീർഥ ചൈതന്യ സ്വാമികളെയും നസ്രത്ത് കോൺവെന്റ് മുത്തപ്പൻപുഴ മദർസുപ്പീരിയറിനെയും മറ്റ് സിസ്റ്റേഴ്സിനെയും ബേബി അമ്പാട്ട് സന്ദർശിച്ചു. മുത്തപ്പൻപുഴ സെയ്‌ന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഫാദർ മൈക്കിൾ ഈറ്റത്തോട്ടിനെയും വിമലഗിരി എഫ്.സി. കോൺവെന്റ് മദർസുപ്പീരിയറിനെയും സന്ദർശിച്ച അദ്ദേഹം വോട്ടഭ്യർഥിച്ചു.
മുത്തപ്പൻപുഴ വനവാസി കോളനിയിലെത്തിയ ബേബി അമ്പാട്ടിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ബേബി അമ്പാട്ടിന്റെ മണ്ഡലപര്യടനം ബുധനാഴ്ച പുതുപ്പാടിയിൽനിന്നാരംഭിക്കും. 24 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന പ്രചാരണം
ബേബി കുമ്പുളുങ്കൽ, പി. പ്രേമൻ, സജീവ് മഠത്തിൽ, സിബി ഭാസ്കർ, പി. പ്രബീഷ് കെ.കെ. രവീന്ദ്രൻ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം







