Kozhikode

നിയമസഭ തെരഞ്ഞെടുപ്പ് : കോഴിക്കോട് ജില്ലയിൽ നിന്ന് 4,82,800 രൂപ കൂടി പിടിച്ചെടുത്തു

കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്നമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ്, ഫ്ളൈയിങ് സ്ക്വാഡുകള്‍ ഇന്ന് 4,82,800 രൂപ പിടികൂടി കലക്‌ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 49,83,030 രൂപ പിടിച്ചെടുത്തത്.

Related Articles

Leave a Reply

Back to top button