Kodanchery

ശ്രേയസ് ദിനാഘോഷവും സാമൂഹ്യ പ്രവർത്തകരെ ആദരിക്കലും നടത്തി:

കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച ശ്രേയസ് ദിനാഘോഷവും സാമൂഹ്യ പ്രവർത്തകരെ ആദരിക്കലും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

മേഖല ഡയറക്ടർ ഫാദർ ജേക്കബ് ചുണ്ടക്കാട്ട് അദ്ധ്യക്ഷനായി.
അവശർക്ക് ആലംബമായി ശ്രേയസ് ബത്തേരി നടപ്പിലാക്കുന്ന മിത്രം 2020 പ്രോജക്റ്റ് ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വക്കേറ്റ് ഫാദർ ബെന്നി ഇടയത്ത് നിർവഹിച്ചു.
കോവിഡ് കാലത്ത് പ്രവർത്തനനിരതരായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ,കോർഡിനേറ്റർ ലിസി റെജി, സ്റ്റാഫ് അംഗങ്ങൾ എന്നിവരെ ആദരിച്ചു.

കൃഷി ഓഫീസർ ഷബീർ അഹമ്മദ്, ബ്ലോക്ക് മെമ്പർ ജോബി ജോസഫ്, വാർഡ് മെമ്പർമാർ ജെറീന റോയ്, സൂസൻ വർഗീസ്, സിസിലി കോട്ടുപ്പള്ളി, വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ, സി ഓ ഗ്രേസികുട്ടി വർഗീസ്, രാജു വള്ളികാട്ടിൽ, ലിജി സുരേന്ദ്രൻ, ജോസ് ഇടയത്ത്പാറ, ജോസ് കുറൂർ, എന്നിവർ ആശംസകൾ അർപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്തു.

ലിസി റെജി സ്വാഗതവും ജോസ് കുറൂർ നന്ദിയും ആശംസിച്ചു

Related Articles

Leave a Reply

Back to top button