Thamarassery

ദേശീയപാത കയറ്റം കുറയ്ക്കുന്ന ഭാഗത്ത് പൊടിശല്യം രൂക്ഷം; നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു

താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കയറ്റം കുറയ്ക്കൽ പ്രവൃത്തി നടക്കുന്ന പെരുമ്പള്ളി, പുല്ലാഞ്ഞിമേട് ഭാഗത്ത് രൂക്ഷമായ പൊടിശല്യം കാരണം പരിസരവാസികൾക്ക് വീടുകൾ വിട്ടു പോകേണ്ട അവസ്ഥ വന്നതിനാൽ പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്സ്, യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി. കരാറുകാരായ നാഥ് കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞാണ് പ്രതിഷേധിച്ചത്.

റോഡിൽ ഇടക്കിടക്ക് വെള്ളം തളിച്ച് കൊടുത്താൽ പൊടിശല്യത്തിനു കുറവുണ്ടാവുമെന്നിരിക്കെ വേണ്ടത്ര വെള്ളം തളിക്കാൻ പോലും കരാറുകാർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Related Articles

Leave a Reply

Back to top button