Thiruvambady

എസ്എഫ്ഐയുടെ റൺ വിത്ത് ലിന്റോ ജോസഫ്

മുക്കം ∙ തിരുവമ്പാടി മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ പ്രചാരണാർഥം എസ്എഫ്ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ലിന്റോ ജോസഫിനൊപ്പം കൂട്ടയോട്ടം സംഘടിപ്പിച്ചു. അഗസ്ത്യൻമൂഴിയിൽ നിന്നു മുക്കത്തേക്കായിരുന്നു റൺ വിത്ത് ലിന്റോ ജോസഫ് പരിപാടി നടത്തിയത്. ജോസഫ് വി.സോജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫാരിസ് നേതൃത്വം നൽകി.

മുക്കം ഇടതു മുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ രണ്ടാംഘട്ട പര്യടനം ഇന്ന് ആരംഭിക്കും. കാരശ്ശേരി പഞ്ചായത്തിലെ പുതിയോട്ടിൽ കോളനിയിൽ രാവിലെ തുടക്കം. 31ന് കൂടരഞ്ഞിയി‍ൽ സമാപിക്കും.

Related Articles

Leave a Reply

Back to top button