Kozhikode

ജി​ല്ല​യി​ല്‍ വോട്ടിനുളള ഒരുക്കം പൂർത്തിയായി : 25,58,679 വോ​ട്ട​ര്‍​മാ​ര്‍ നാ​ളെ ബൂ​ത്തു​ക​ളി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യി​ലേ​ക്ക് ഏ​പ്രി​ല്‍ ആ​റി​നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. 13 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 3,790 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പ്. 25,58,679 വോ​ട്ട​ര്‍​മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് പോ​ളിം​ഗ് സ​മ​യം.
80നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ശാ​ശീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍, കോ​വി​ഡ് രോ​ഗി​ക​ള്‍, ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ത​പാ​ല്‍ വോ​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ഇ​ത്ത​വ​ണ​ത്തെ സ​വി​ശേ​ഷ​ത​യാ​ണ്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ഇ​വ​ര്‍​ക്ക് വോ​ട്ടു​ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും 30 പോ​ളിം​ഗ് ടീ​മു​ക​ളാ​ണ് ഇ​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​യി​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള ബൂ​ത്തു​ക​ളി​ല്‍ അ​ധി​ക ബൂ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബൂ​ത്തു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യും. വോ​ട്ടെ​ടു​പ്പ് ദി​വ​സം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​വി​ധ​മാ​ണ് ബൂ​ത്തു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം. സാ​മൂ​ഹി​ക അ​ക​ലം, തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് ഉ​പ​ക​ര​ണം, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, സോ​പ്പും വെ​ള്ള​വും തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ബൂ​ത്തു​ക​ളി​ലു​ണ്ടാ​വും.

കാ​ഴ്ച​പ​രി​മി​തി​യു​ള്ള വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ വോ​ട്ടു ചെ​യ്യാ​ന്‍ ബ്രെ​യി​ൽ ലി​പി​യി​ലു​ള്ള ഡ​മ്മി ബാ​ല​റ്റ് ന​ല്‍​കും. സ​മാ​ധാ​ന​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​നാ​യി 7234 സം​സ്ഥാ​ന, കേ​ന്ദ്ര, സ്‌​പെ​ഷ​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ജി​ല്ല​യി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ക്രി​ട്ടി​ക്ക​ല്‍, സെ​ന്‍​സി​റ്റീ​വ് ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും. ഇ​ര​ട്ട​വോ​ട്ട് ത​ട​യു​ന്ന​തി​നാ​യി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം വോ​ട്ട​ര്‍​മാ​രു​ടെ പ​ട്ടി​ക പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ല​ഭ്യ​മാ​ക്കും. ഇ​വ​ര്‍ വോ​ട്ടു​ചെ​യ്യാ​നെ​ത്തു​മ്പോ​ള്‍ ക​യ്യൊ​പ്പി​നൊ​പ്പം വി​ര​ല​ട​യാ​ള​വും രേ​ഖ​പ്പെ​ടു​ത്തും. ഇ​വ​രി​ല്‍​നി​ന്നും സ​ത്യ​വാം​ഗ്മൂ​ലം എ​ഴു​തി​വാ​ങ്ങു​ന്ന​തി​നൊ​പ്പം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഫോ​ട്ടോ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ അ​ഞ്ചി​ന് 13 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ജി​ല്ല​യി​ല്‍ ഊ​ര്‍​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ആ​ളു​ക​ള്‍ കൂ​ടാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു​റ​പ്പു​വ​രു​ത്താ​ന്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​പ്രി​ല്‍ നാ​ലി​ന് വൈ​കു​ന്നേ​രം ഏ​ഴു മു​ത​ല്‍ ഏ​പ്രി​ല്‍ ആ​റി​ന് വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ജി​ല്ല​യി​ല്‍ സ​മ്പൂ​ര്‍​ണ മ​ദ്യ​നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Back to top button