Thiruvambady

സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വർണ്ണ വിസ്മയക്കാഴ്ചയായി പ്ലാനറ്റോറിയം ആൻഡ് വെർച്വൽ റിയാലിറ്റി ഷോ

തിരുവമ്പാടി:ശാസ്ത്രവിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും അപൂർവ്വ വിരുന്നൊരുക്കി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പ്ലാനറ്റോറിയം ആൻഡ് വെർച്വൽ റിയാലിറ്റി ഷോ സംഘടിപ്പിച്ചു.

ബഹിരാകാശ ലോകത്തെ അത്ഭുതങ്ങളും ശാസ്ത്ര സത്യങ്ങളും നേരിട്ടു കണ്ട് അനുഭവിച്ചറിയാൻ കുട്ടികൾക്ക് ഈ പ്രദർശനം വഴിയൊരുക്കി.
പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ പ്രപഞ്ച രഹസ്യങ്ങളും ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം തങ്ങളുടെ സ്കൂൾ മുറ്റത്ത് തത്സമയം തെളിഞ്ഞു വന്നപ്പോൾ കുട്ടികൾ വളരെ ആകാംക്ഷഭരിതരായി. വെർച്ചൽ റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ സാങ്കല്പിക ലോകത്തേക്ക് നേരിട്ടിറങ്ങിയ പോലുള്ള അനുഭവം തങ്ങൾക്ക് പുതിയൊരു അറിവാണ് നൽകിയതെന്ന് വിദ്യാർഥികൾ പങ്കുവെച്ചു.

കുട്ടികളിൽ ശാസ്ത്ര അവബോധവും ജിജ്ഞാസയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ സുനിൽ പോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് അധ്യാപകരായ അബ്ദുറബ്ബ്, ഡാനി, ആശ ഫ്രാൻസിസ്, ഷിൽന എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button