ലോകാരോഗ്യ ദിനാചരണവും മെഗാ വാക്സിനേഷന്‍ ക്യാമ്പും

കോഴിക്കോട്: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 7 ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടക്കും.
ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഗുരുതുല്യരായ വ്യക്തിത്വങ്ങളോടുള്ള ആദരസൂചകമായി ഗുരു വന്ദനം എന്ന പേരില്‍ ആരോഗ്യ ഭാരതം ആരോഗ്യ കേരളം എന്ന സന്ദേശത്തോടെ ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഐ എം എ, കെ ജി എം ഒ എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സൗജന്യ മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്.
എല്ലാ ക്യാംപുകളിലും പൊതുജനങ്ങള്‍ക്ക് സ്‌പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ക്യാംപില്‍ നിന്ന് വാക്സിന്‍ എടുക്കാവുന്നതാണ്. ഗുണഭോക്താക്കള്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരായാല്‍ മതി. കൂടാതെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കുത്തിവയ്പ്പിന് സമയമായിട്ടുണ്ടെങ്കില്‍ ക്യാംപുകളില്‍ നിന്ന് രണ്ടാം ഡോസ് എടുക്കാവുന്നതാണ്. രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്യാംപുകള്‍ നടക്കുക.
ക്യാമ്പുകള്‍ നടക്കുന്ന കേന്ദ്രങ്ങള്‍
- ഐ.എം.എ ഹാള്‍ (ഡോക്ടര്‍ സി.ബി.സി വാര്യര്‍ നഗര്‍), കോഴിക്കോട്
- സി.എം ഹോസ്പിറ്റല്‍ (മൊകേരി പപ്പു ഡോക്ടര്‍ നഗര്‍), വടകര
- സെന്റ് ജോസഫ് ഹോസ്പിറ്റല്‍,അഗസ്ത്യ മുഴി (ഡോ എം ഗോവിന്ദ രാജ് നഗര്‍)
- കിംസ് ഹോസ്പിറ്റല്‍, കൊടുവള്ളി (ഡോ. രമേഷ് ചന്ദ്ര ബാബു നഗര്‍)
- കമ്മ്യൂണിറ്റി ഹെല്‍ത്ത് ക്ലിനിക്, പൂനൂര്‍ (ഡോ. വി.പി. അംബുജാക്ഷന്‍ നഗര്‍)
- ഇ.എം.എസ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ (ഡോ. മാലിനി നഗര്‍) പേരാമ്പ്ര
- കോയാസ് ഹോസ്പിറ്റല്‍, ചെറുവണ്ണൂര്‍ (ഡോ. സൗദാ ബീവി നഗര്‍)






