Thamarassery

താമരശ്ശേരിയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻവർധന

താമരശ്ശേരി: താലൂക്ക് ആശുപത്രി പരിധിയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻവർധന.15-ന് താലൂക്ക് ആശുപത്രിയിൽനിന്ന് സാംപിൾ ശേഖരിച്ച് നടത്തിയ ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെ ഫലം തിങ്കളാഴ്ച പുറത്തുവന്നപ്പോഴാണ് നിരക്ക് മുപ്പതിൽ എത്തിയത്. 75 പേർക്ക് ആർ.ടി.പി.സി.ആർ. നടത്തിയതിൽ 23 പേർക്കും കോവിഡ് പോസിറ്റീവ് ആയി.

16, 17 തീയതികളിൽ നടത്തിയ പരിശോധനകളുടെ ഫലം വരാനുണ്ട്. 250-തോളം പേർ തിങ്കളാഴ്ച ആശുപത്രിയിൽനിന്ന് കോവിഡ് വാക്സിനെടുത്തു. വ്യാഴാഴ്ച മെഗാ വാക്സിനേഷൻ ക്യാമ്പ് നടക്കും

Related Articles

Leave a Reply

Back to top button