Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 7 കോവിഡ് പോസിറ്റീവ്; വാക്സിൻ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ നിർത്തി വെച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 7 പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തു.
3,11,13, 15,16 വാർഡുകളിൽ 1 വീതവും 12 ൽ 2 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇപ്പോൾ പഞ്ചായത്ത് പ്രദേശത്ത് ആകെ 136 പേർ ചികിത്സയിലുണ്ട്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിൻ ലഭ്യമാകാത്തതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്നും വ്യാഴാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാംപ് മാറ്റിവെച്ചതായും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട്, മെഡിക്കൽ ഓഫീസർ ഡോ. ജലീൽ എന്നിവർ അറിയിച്ചു.






