Thiruvambady

കോവിഡ് വ്യാപനം; തിരുവമ്പാടി പോലീസ് പരിശോധന ശക്തമാക്കി

തിരുവമ്പാടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊലീസ് പരിശോധന കർശനമാക്കി, കടകളിൽ കോവിഡ് നിബന്ധനകൾ പാലിക്കാനുള്ള നിർദേശം
നൽകി.

തിരുവമ്പാടി പോലീസിന്റെ പരിധിയിൽപ്പെട്ട ചെറുതും വലുതുമായ എല്ലാ അങ്ങാടിയിലും, ബസ് സ്റ്റാൻഡുകളിലും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയെന്നും വരും ദിവസങ്ങളിൽ കർശനമായി പരിശോധന നടത്തുമെന്നും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേസെടുത്തു എന്നും പോലീസ് പറഞ്ഞു.

വാഹനങ്ങളിൽ മാസ്ക് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ പേരിലും സാമൂഹിക അകലം പാലിക്കാത്തവരുടെ പേരിലും പൊലീസ് കേസ് എടുത്തു.

ട്രാഫിക് നിയമം ലംഘിച്ച് ടൗണിൽ പാർക്ക് ചെയ്ത വാഹന ഉടമകളുടെ പേരിലും കേസ് എടുത്തു. അടുത്ത ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് തിരുവമ്പാടി പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button