Kozhikode
വീടിനു സമീപത്ത് അജ്ഞാത ജീവിയുടെ കാൽപാടുകൾ; ആശങ്കയിൽ നാട്ടുകാർ

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ 13ാം വാർഡിലെ കൂടക്കൊല്ലി ഭാഗത്ത് അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടതിൽ ആശങ്കയോടെ നാട്ടുകാർ. ഇന്നലെ രാവിലെ താനിയോട്ടിൽ രാജന്റെ വീടിനു സമീപത്താണ് കാൽപാടുകൾ കണ്ടത്.
നാട്ടുകാർ പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ വിവരം അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.






