Mukkam

മുക്കം നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖല; ഇന്നു മുതൽ കടുത്ത നിയന്ത്രണം

മുക്കം ∙ നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖലയായി പ്രഖ്യാപിച്ചതോടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആർ)ഉയർന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയതെന്ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബു അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയുടെ വിവിധ വാർഡുകളിലായി 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി കടകൾ രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാവൂ.

ചടങ്ങുകളി‍ൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. ഹോട്ടലുകളിൽ പാഴ്സൽ രാത്രി 9 വരെ നൽകാം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വരും ദിവസങ്ങളിൽ പൊലീസ്,ആരോഗ്യ വകുപ്പ്, ആർആർടിമാർ തുടങ്ങിയവർ പരിശോധനകൾ ശക്തമാക്കും. കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെയും പൊലീസ് പരിശോധന കർശനമാക്കി. പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധനയും ഊർജിതമാക്കി. അതേസമയം ശനിയാഴ്ചയേക്കാൾ കുറവായിരുന്നു ആളുകൾ ഇന്നലെ പുറത്തിറങ്ങിയത്. നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായും സഹകരിക്കുന്ന കാഴ്ചയായിരുന്നു.

Related Articles

Leave a Reply

Back to top button