Kozhikode

പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന് കോവിഡ് ആവശ്യങ്ങൾക്കായി ആംബുലൻസ് കൈമാറി.

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിലേക്കും ക്വാറന്റീൻ സെന്ററിലേക്കും കൊണ്ടുപോകുന്നതിനായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മക്കൊരു കെെത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് നൽകി. ട്രസ്റ്റ് ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുൽത്താന് താക്കോൽ കൈമാറി.

ട്രസ്റ്റ് ചെയർമാൻ ജലീൽ പുള്ളാട്ടിൽ, സ്നേഹതീരം ചെയർമാൻ അരുൺകുമാർ, കോ-ഓർഡിനേറ്റർ അധ്നാൻ താമരശ്ശേരി, സിദ്ദിഖ് കോടമ്പുഴ, കുന്നുമ്മൽ ഉമ്മർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, കൊടുവള്ളി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. സുനീർ, പുതുപ്പാടി പഞ്ചായത്ത് അംഗങ്ങളായ ഷംസു കുനിയിൽ, എം.കെ. ജാസ്സിൽ, ഷിജു ഐസക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button