Kozhikode

പ്രസവശേഷം വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു

തിക്കോടി: പ്രസവശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു. കോഴിപ്പുറം മോച്ചേരി അർച്ചന (27) ആണ് മരിച്ചത്. ഏപ്രിൽ 21-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഡിസ്ചാർജായി 27-നാണ് വീട്ടിലെത്തിയത്. ബുധനാഴ്ച പനിയെത്തുടർന്ന് മേലടി സി.എച്ച്.സി.യിലെത്തി പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.

ഉച്ചയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോൾ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛൻ: രവീന്ദ്രൻ. അമ്മ: ബീന. ഭർത്താവ്: ഷിബിൻ (കല്പത്തൂർ). സഹോദരി: ആതിര

Related Articles

Leave a Reply

Back to top button