മലയോര മേഖലയിലെ കൂടുതൽ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ

മുക്കം: കോവിഡ് രണ്ടാം തരംഗം മലയോര മേഖലയിലും അതിരൂക്ഷമായി തുടരുമ്പോൾ കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിരവധി വാർഡുകളും ഡിവിഷനുകളും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളും കണ്ടെയ്ൻമെന്റ് സോണുകളുമായി പ്രഖ്യാപിച്ചു.
മുക്കം നഗരസഭയിലെ 18,22,25 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലാണ്. 6, 9, 13, 15, 17, 20, 21 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിലും ഉൾപ്പെടുത്തി.
കൊടിയത്തൂരിൽ 1, 2, 3, 7, 8, 11, 13, 15 വാർഡുകളാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. കാരശേരിയിൽ 1, 5 വാർഡുകളും ചാത്തമംഗലത്തെ 4, 5, 10, 11, 12 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്.







