ജില്ല കൂടുതൽ പ്രതിസന്ധിയിലേക്ക് പോവാതിരിക്കാനുള്ള മുൻകരുതൽ മുഴുവൻ ജനങ്ങളും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം അനിവാര്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിവിധ മതമേധാവികളുമായി ഓൺലൈനായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളിലൊന്നായി കോഴിക്കോട് മാറിയിട്ടുണ്ട്. സർക്കാർ നിർദേശിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായില്ലെങ്കിൽ ഗുരുതരമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരും. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള കോവിഡ് രോഗികൾക്കുകൂടി ചികിത്സാസൗകര്യങ്ങൾ പങ്കിടേണ്ട ബാധ്യത ജില്ലയിലെ ആശുപത്രികൾക്കുണ്ട്.
കൃത്യസമയത്ത് ഓക്സിജൻ എത്തിക്കാൻ സാധിക്കാത്ത പ്രതിസന്ധി ഇപ്പോൾ തന്നെ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികൾ നേരിടുന്നുണ്ട്. ജില്ല കൂടുതൽ പ്രതിസന്ധിയിലേക്ക് പോവാതിരിക്കാനുള്ള മുൻകരുതൽ മുഴുവൻ ജനങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൺടെയ്ൻമെന്റ് സോണി ൽ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവഹിക്കാം. അനുമതിയോടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകളിൽ അംഗസംഖ്യ അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൺടെയ്ൻമെന്റ് സോ ണിലെ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർക്ക് അനുമതിയില്ല. ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോണിലുള്ള ആരാധനാലയങ്ങളിൽ പ്രവേശനം അനുവദനീയമല്ല. ആരാധനാലയങ്ങളിൽ നിയന്ത്രണം അനിവാര്യം







