Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
1, 6, 11, 15 വാർഡുകളിൽ ഒരാൾക്കും,വാർഡ് 17-ൽ രണ്ടുപേർക്കും, വാർഡ് 8-ൽ മൂന്നുപേർക്കും, വാർഡ് 14-ൽ നാല് പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്നു വരെയുള്ള കണക്ക് പ്രകാരം 291 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടെന്നും. ഇവരിൽ 266 പേരും വീടുകളിൽ തന്നെയാണ് കഴിയുന്നതെന്നും അധികൃതർ പറഞ്ഞു.
അടുത്ത കോവിഡ് ആൻറിജൻ പരിശോധന 4 /5 /21ന് തിരുവമ്പാടി യു.പി സ്കൂളിൽ വച്ച് നടത്തുന്നതാണെന്നും. വാർഡ് ആർ.ആർ.ടി. കൺവീനർമാർ നിർദ്ദേശിക്കുന്ന ആളുകൾക്ക് മാത്രമേ കോവിഡ് ടെസ്റ്റിന് അനുമതി ഉണ്ടാവുകയുള്ളൂ എന്നും, ടെസ്റ്റ് നടത്തേണ്ടവർ വാർഡ് ആർ ആർ ടി മാരെ ബന്ധപ്പെടണമെന്നും എന്നും അധികൃതർ പറഞ്ഞു.






