Thiruvambady
കക്കാടംപൊയിൽ അകമ്പുഴയിൽ വാഷ് പിടികൂടി

തിരുവമ്പാടി : കക്കാടംപൊയിൽ അകമ്പുഴയിൽ താമരശ്ശേരി എക്സൈസ് അധികൃതർ നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പ്രിവന്റീവ് ഓഫീസർ എ.ജി. തമ്പിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
പാട്ടത്തിന് കൊടുത്ത വാഴത്തോട്ടത്തിൽ വ്യാജ വാറ്റ് നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ആരേയും കണ്ടെത്തിയില്ലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.






