Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ കൈമാറി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന പാത്തിപ്പാറ കോളനിയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന 26 ആദിവാസി കുടുംബങ്ങൾക്ക് പട്ടികവർഗ്ഗ വകുപ്പിന്റെ സഹായത്തോടുകൂടി 26 പലവ്യഞ്ജന കിറ്റുകൾ കൈമാറി.

പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി, ടി ഇ ഒ ഷമീർ, ആർ ആർ ടി അംഗങ്ങളായ ബേബി കോട്ടുപ്പള്ളി, പ്രിൻസ് കാവാട്ട്, ജോസ് കോട്ടൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button