Kozhikode

ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു

കോഴിക്കോട്: വളരെ ഉയർന്ന ടി. പി. ആർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു, കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ ഉയർന്ന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതായി ജില്ലാ കളക്ടർ എസ് സാംബശിവറാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന സാഹചര്യത്തിലാണിത്.

കുരുവട്ടൂർ , ചേമഞ്ചേരി, കായണ്ണ , ചെങ്ങോട്ടുകാവ് , പെരുമണ്ണ, വേളം , ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ ,ഏറാമല, ചക്കിട്ടപ്പാറ, തിക്കോടി ,മടവൂർ , ഫറോക്ക് മുനിസിപ്പാലിറ്റി ,പെരുവയൽ, മുക്കം മുൻസിപ്പാലിറ്റി, പേരാമ്പ്ര, രാമനാട്ടുകര മുൻസിപ്പാലിറ്റി, കടലുണ്ടി, ചങ്ങരോത്ത് , ചെക്യാട് ,നരിക്കുനി, കക്കോടി ,പനങ്ങാട്, തുറയൂർ, വളയം, കൂത്താളി, ഒളവണ്ണ, കോട്ടൂർ , ഉണ്ണികുളം, വില്യാപ്പള്ളി ,കൊയിലാണ്ടി മുനിസിപ്പാലിറ്റി, പുറമേരി ,മൂടാടി, കാക്കൂർ, അത്തോളി, ഉള്ളിയേരി, കൊടിയത്തൂർ, നാദാപുരം ,തിരുവല്ലൂർ ,അഴിയൂർ, തൂണേരി, കിഴക്കോത്ത്, കുറ്റ്യാടി ,മാവൂർ, ബാലുശ്ശേരി, ചാത്തമംഗലം, എടച്ചേരി, കാരശ്ശേരി, കായക്കൊടി, കൂരാച്ചുണ്ട്, മരുതോങ്കര, നന്മണ്ട, ഒഞ്ചിയം, പുതുപ്പാടി, തിരുവമ്പാടി, ഓമശ്ശേരി എന്നിവയെ നേരത്തെ വളരെ ഉയർന്ന ടി പി ആർ ഉള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു.

ഈ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും മറ്റ് ചടങ്ങുകളിലും അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ല. വിവാഹത്തിലും മറ്റ് മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകളിലും അംഗസംഖ്യ 5 ആയി പരിമിതപ്പെടുത്തി. ചടങ്ങുകൾ നടത്തണമെങ്കിൽ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട സെക്ടറൽ മജിസ്ട്രേ റ്റുമാർക്കും ആർ. ആർ. ടി. മാർക്കും വിവരം കൈമാറണം. അനുമതിയില്ലാത്ത കൂടി ചേരലുകളും ചടങ്ങുകളും നിർബന്ധമായും ഒഴിവാക്കണം.

പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ ഒഴികെയുളള സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ജോലിക്ക് പോകുന്നവരും മറ്റ് ദൈനം ദിന കാര്യങ്ങൾക്ക് പോകുന്നവരും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. ഹോട്ടലുകളിൽ രാത്രി ഏഴ് മണി വരെ മാത്രമേ ഇരുത്തി ഭക്ഷണം നൽകാവൂ. രാത്രി 9 വരെ പാർസൽ നൽകാം.

വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കുന്നുണ്ടോ എന്നത് സെക്ടറൽ മജിസ്ട്രറ്റുമാരും ആർ. ആർ. ടി മാരും പരിശോധിക്കും. പ്രോട്ടോകോൾ ലംഘനം കണ്ടാൽ രണ്ടു ദിവസമോ അതിലധിമോ ദിവ സം കട അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമെന്നു തോന്നിയാൽ കൂടുതൽ ഗൗരവമായ നടപടികൾ കൈക്കൊള്ളും.

Related Articles

Leave a Reply

Back to top button