Mukkam
മത്സ്യക്കൃഷി പദ്ധതിയുമായി കാരശ്ശേരി ബാങ്ക്

കാരശ്ശേരി : കാരശ്ശേരി സർവീസ് സഹകരണ ബാങ്കും സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയും ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മത്സ്യക്കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. ആറുലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള കുളമാണ് നിർമിക്കുന്നത്.
ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിജി സിബി അധ്യക്ഷയായി. ജനറൽ മാനേജർ എം. ധനീഷ്, ജോസ് കുട്ടി അരീകാട്ട്, തോമസ് ഉഴുന്നാലിൽ, ഫെബിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.






