Kozhikode

ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ് സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം കടന്ന ഒളവണ്ണ, തൂണേരി, കോട്ടൂർ, ചേളന്നൂർ, വാണിമേൽ, അഴിയൂർ, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. 

ഇവിടങ്ങളിൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ മരുന്ന്, ഭക്ഷണം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ ബാക്കിയുള്ളവക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക്  രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് മൂന്ന് മണിവരെ പ്രവർത്തിക്കാം

Related Articles

Leave a Reply

Back to top button