Thiruvambady
തിരുവമ്പാടിയിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് എട്ടിൽ രണ്ടുപേർക്കും വാർഡ് പന്ത്രണ്ടിൽ ഒരാൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്ത് പരിധിയിൽ നിലവിൽ 358 പേർ ചികിത്സയിലുണ്ട്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്ന് 228 പേർക്ക് കോവിഡ് വാക്സിൻ സെക്കൻഡ് ഡോസ് നൽകി. തിങ്കളാഴ്ച 100 പേർക്ക് കോവിഷീൽഡ് ഫസ്റ്റ് ഡോസ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുകയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം അലോട്ട് ചെയ്യപ്പെട്ടവർക്കും മാത്രമായിരിക്കും നാളെ വാക്സിനേഷൻ നൽകുക.







