Mukkam
മരം വീണ് വീടുതകർന്നു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു

മുക്കം: കനത്ത കാറ്റിലും മഴയിലും മരംവീണ് മുക്കം നഗരസഭയിലെ 28-ാം ഡിവിഷൻ തൂങ്ങാംപുറത്ത് വടക്കേക്കര പരേതനായ അഹമ്മദ് കുട്ടി മുസ്ല്യാരുടെ ഭാര്യ സൈനബയും കുടുംബവും താമസിക്കുന്ന വീട് തകർന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വീടിന് മുകളിലേക്ക് കാറ്റിൽ മരം വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും മരം വീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായതോടെ കുടുംബം പ്രതിസന്ധിയിലായി.






