Thiruvambady

തമ്പലമണ്ണയിൽ കാട്ടുപന്നി ശല്യം രൂക്ഷം; ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണമെന്ന് ജനകീയ സമിതി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം മൂലം കർഷകർ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. നിത്യവും കാട്ടുപന്നികൾ വിലസുന്ന പ്രദേശങ്ങളിൽ കൃഷിയിറക്കുന്ന കർഷകർക്ക് ആശ്വാസം നൽകുന്നതിനായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കർഷകരെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തമ്പലമണ്ണ ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ആഴ്ചകളായി ഇലഞ്ഞിക്കൽ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷിയിടത്തോട് ചേർന്നുള്ള എസ്റ്റേറ്റിൽ നിന്നുമാണ് കാട്ടുപോത്തുകൾ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വിളകൾ നശിപ്പിക്കുന്നത്. കാട്ടുപന്നികളെ കെണിവെച്ച് പിടിക്കാൻ കർഷകർക്ക് സർക്കാർ അനുമതി നൽകിയാൽ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുമെന്ന് കർഷകർ പറയുന്നു.

സി ബി അനിൽ അധ്യക്ഷത വഹിച്ച ഓൺലൈൽ യോഗത്തിൽ, ഇ കെ നരേന്ദ്രൻ, പി കെ സജിത്ത്, എം എം പ്രശാന്ത് എന്നിവർ സംസാരിച്ചു. ഭരണകർത്താക്കൾക്ക് നിവേദനങ്ങൾ നൽകുവാനും യോഗത്തിൽ തീരുമാനമായി.

Related Articles

Leave a Reply

Back to top button