Koodaranji
തിരുവമ്പാടി മേഖല – കോവിഡ് പ്രതിരോധ പ്രവർത്തനം: എഫ്.എസ്.ഇ.ടി.ഒ ബോധവത്കരണം അനൗൺസ്മെന്റ് നടത്തി

കൂടരഞ്ഞി: കോവിഡ് രോഗവ്യാപനത്തിൻ്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ എഫ്.എസ്.ഇ.ടി.ഒ തിരുവമ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ അനൗൺസ്മെന്റ് നടത്തി
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ തിരുവമ്പടി നിയുക്ത എം.എൽ.ഏ ലിന്റോ ജോസഫ് പ്ലാഗ് ഓഫ് ചെയ്തു.
കൂടരത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ,വി.എസ്.രവിന്ദ്രൻ ,എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം ജോസ് കുര്യാക്കോസ്, കെ.എസ്.ടി.എ മുക്കം സബ്ജില്ലാ കമ്മിറ്റി അംഗം ബോബി ജോസഫ് എന്നിവർ സന്നിഹിതരായി.







