Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 4 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വാർഡ് 4, 10 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 11ൽ 2 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 28 പേർ രോഗമുക്തരായി.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ബുധനാഴ്ച നടത്തപ്പെട്ട ആർ ടി പി സി ആർ ടെസ്റ്റിൽ ലഭിച്ച ഒരു പോസിറ്റീവ് കേസ് ഉൾപ്പെടെ ഇന്നലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വാർഡ്‌ 2,10,14,17 എന്നിവയിൽ ഓരോ വ്യക്തികൾ വീതവും വാർഡ്‌ 11ൽ 10 പേർകുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

പഞ്ചായത്ത് പരിധിയിൽ നിലവിൽ 211 പേർ ചികിത്സയിലുണ്ട്, 197 പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ഇന്നലെ ഓളിക്കൽ ട്രൈബൽ കോളനിയിലെ അന്തേവാസികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി. ഇന്ന് വാക്സിനേഷനും ടെസ്റ്റും നടത്തിയില്ല. കോവിഡ് ടെസ്റ്റ് അടുത്ത ചൊവ്വാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button