Thiruvambady

തി​രു​വ​മ്പാ​ടി: വീട്ടുമുറ്റത്ത് നൂ​റു​മേ​നി വി​ള​യി​ച്ച് ആ​റാം ക്ലാ​സു​കാ​ര​ൻ

തി​രു​വ​മ്പാ​ടി: കൃ​ഷി വ​കു​പ്പി​ന്‍റെ പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​ദ്ധ​തി​ക്കു കീ​ഴി​ൽ വീ​ട്ടു​മു​റ്റ​ത്ത് ക​ര​നെ​ൽ വി​ള​യി​ച്ച് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ബ​ഷീ​ർ.

ഉ​മ എ​ന്ന നെ​ൽ​വി​ത്താ​ണ് ന​ട്ടു​ന​ന​ച്ച് വ​ള​ർ​ത്തി മി​ക​വ് കാ​ട്ടി​യ​ത്. 120 ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ല​ഭി​ച്ച ഉ​മ വി​ത്ത് വീ​ട്ടു​മു​റ്റ​ത്ത് ക​തി​ര​ണി​ഞ്ഞ​തി​ൽ ബ​ഷീ​റി​ന്‍റെ മു​ഖ​ത്ത് ഏ​റെ സ​ന്തോ​ഷം.


വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ന്ന​തി​നാ​യി കൃ​ഷി വ​കു​പ്പ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച ‘പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് ‘ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ഹ​മ്മ​ദ് ബ​ഷീ​ർ ക​ര​നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഓ​മ​ശേ​രി പു​ത്ത​ൻ​വീ​ട്ടു പൊ​യി​ൽ മു​ഹ​മ്മ​ദ് സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബ​ഷീ​ർ.

കൊ​യ്ത്തു​ത്സ​വം ഓ​മ​ശേ​രി കൃ​ഷി ഓ​ഫീ​സ​ർ സാ​ജി​ദ് അ​ഹ​മ്മ​ദും ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം. സ​ണ്ണി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​നാ​യ ജെ​യിം​സ് ജോ​ഷി​യും വി​ദ്യാ​ർ​ഥി​ക​ളും ബ​ഷീ​റി​ന്‍റെ മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വീ​ട്ടു​മു​റ്റ​ത്ത് വി​ജ​യ​ക​ര​മാ​യി കൃ​ഷി ന​ട​ത്തി​യ കു​ട്ടി​ക്ക​ർ​ഷ​ക​ൻ അ​ടു​ത്ത പ്രാ​വ​ശ്യം വി​പു​ല​മാ​യ കൃ​ഷി​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.

Related Articles

Leave a Reply

Back to top button