India

ജെഎന്‍യു ആക്രമണം; നാലുപേര്‍ കസ്റ്റഡിയില്‍! പിടിയിലായത് ക്യാമ്പസിന് പുറത്തു നിന്നുള്ളവരെന്ന് പോലീസ്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. സംഭവത്തില്‍ ക്യാമ്പസിന് പുറത്തു നിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ആക്രമണത്തിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അക്രമം നടന്ന സമയത്ത് ക്യാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button