Kodiyathur
വ്യാപാരികൾക്ക് പിന്തുണയുമായി എസ്.ടി.യു കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി

ചെറുവാടി: ജലമിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുക്കൽ നടന്ന ചുള്ളിക്കാപറമ്പ്-കൂളിമാട് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി മാറിയ സാഹചര്യത്തിലും പൊടിശല്യം മൂലം ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് പിന്തുണയുമായി എസ്.ടി.യു കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
അശാസ്ത്രീയമായ കുഴിയെടുക്കൽ മൂലം ഉണ്ടായ അപകടങ്ങളും ഓട്ടോറിക്ഷ തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും റോഡിൽ കൂട്ടിയിട്ട മണ്ണ് മൂലം ഉണ്ടാകുന്ന പൊടിശല്യം കാരണം വ്യാപാരികളും റോഡ് സൈഡിലെ വീട്ടുകാരും അനുഭവിക്കുന്ന ദുരിതവും ചൂണ്ടിക്കാട്ടിയാണ് നിവേദനം. റോഡ് പൂർവസ്ഥിതിയിലാക്കാൻ ഗ്രാമപഞ്ചായത്ത് അടിയന്തിര ഇടപെടൽ നടത്തണമെന്നും അല്ലാത്ത പക്ഷം റോഡ് തടയൽ അടക്കമുള്ള പ്രതിഷേധ സമരത്തിന് തുടക്കം കുറിയ്ക്കുമെന്നും എസ.ടി.യു ചൂണ്ടിക്കാട്ടി.







