Kerala

താനൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി

മലപ്പുറം: താനൂര്‍ ഓട്ടുമ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി. മത്സ്യത്തൊഴിലാളികളായ ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു.

ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ ഇരുവരും പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം മഴയും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തിന് തടസാവുന്നുണ്ട്.

Related Articles

Leave a Reply

Back to top button