Kodanchery
കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ യോഗദിനം ആചരിച്ചു

കോടഞ്ചേരി : കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശേരി ഉൽഘാടനം നിർവഹിച്ചു.
യോഗ ഇൻസ്‌ട്രക്ടർ ഡോക്ടർ ആശ ജോസഫ് ക്ലാസ്സ് നടത്തി. പ്രോഗ്രാമിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കെ, എച്ച് ഐ -ഷെനില ഫ്രാൻസിസ്, പി എച്ച് എൻ ആലീസ്, ജെ എച്ച് ഐ -ജോബി ജോസഫ് എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ സ്റ്റാഫ്, ആശ പ്രവർത്തകർ പങ്കെടുത്തു.