Kodanchery
ഓമശ്ശേരി-വേളംകോട്- കോടഞ്ചേരി റോഡ് ടാറിങ് നടത്തി എട്ടുമാസത്തിനകം തകർന്നു

കോടഞ്ചേരി : എട്ടു മാസങ്ങൾക്ക് മുൻപ് ഒന്നാം ഘട്ടം ടാറിങ് പൂർത്തിയാക്കിയ ഓമശ്ശേരി-വേളംകോട്- കോടഞ്ചേരി റോഡിൽ പൂളവള്ളിക്കും കോടഞ്ചേരിക്കും ഇടയിൽ നാലു ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടു. 2023 ജൂലൈയിൽ കേന്ദ്ര സർക്കാരിൻ്റെ – സിആർഐഎഫ് ഫണ്ടിൽ 15 കോടി രൂപ അനുവദിച്ചാണ് 10 കിലോമീറ്റർ റോഡിന്റെ നിർമാണം ആരംഭിച്ചത്. പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയ റോഡ് പണി കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് പൂർത്തീകരിച്ചത്.
സി ഐ ആർ എഫ് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തിയത് ശാന്തിനഗറിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി വരെയാണ് റോഡിന്റെ ഒന്നാം ഘട്ടം ടാറിങ്ങാണ് പൂർത്തിയായത്. ഇനി ഒരു ടാറിങ് കൂടിയുണ്ട്. ബിഎംബിസി ടാറിങ്ങിൽ ബിഎം ബിറ്റ്മിൻ മക്കാഡം കഴിഞ്ഞു. ബിറ്റ്മിൻ കോൺക്രീറ്റ് ബി.സി ടാറിങ് ഇനി ചെയ്യാനുണ്ട്.