Kodanchery

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ 1974-75 എസ്എസ്എൽസി ബാച്ചിൻ്റെ 50-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. 1974- 75 എസ് എസ് എൽസി ബാച്ച് കൂട്ടായ്മയുടെ പ്രസിഡൻ്റ് ജോയി തോമസ് കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു.

ബെനീറ്റോ ചാക്കോ, ഐ.സി. അലക്സാണ്ടർ, പി. ജെ. ജോസഫ് പടപ്പനാനി, ബേബി കുളത്തിങ്കൽ, വി.വി. സെബാസ്റ്റ്യൻ വട്ടപ്പലത്ത്, ജോർജ് വാമറ്റം, മാത്യു വടക്കേപറമ്പിൽ, റോസമ്മ കുമ്പപ്പള്ളിൽ, എൽസി പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഐ.സി. അലക്സാണ്ടർ (പ്രസിഡണ്ട്), റോസമ്മ കുമ്പപ്പിള്ളിൽ (വൈ. പ്രസിഡണ്ട്), ഏലമ്മ ചന്ദ്രൻകുന്നേൽ ( ജനറൽ സെക്രട്ടറി), ബെനീറ്റോ ചാക്കോ (ജോ. സെക്രട്ടറി), കുര്യാച്ചൻ റാത്തപ്പള്ളി (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു

Related Articles

Leave a Reply

Back to top button