Thiruvambady

തിരുവമ്പാടി പഞ്ചായത്ത് കാവുങ്കല്ലേൽ വാർഡ് രണ്ട് മഹാത്മാ ഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി

തിരുവമ്പാടി : കരിമ്പ് മഹാത്മജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദ്ധി അഘോഷത്തോട് അനുബന്ധിച്ച് കാവുങ്കല്ലേൽ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. കരിമ്പിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂരിൻ്റെ വസതിയിൽ നടന്ന കോൺഗ്രസ് കുടുംബ സംഗമം DCC ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടം ചെയ്തു.

കാലവർഷ കെടുതിമൂലം കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് യുദ്ധകാല അടിസ്ഥാനത്തിൽ മതിയായ നഷ്ട പരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് മാർട്ടിൻ വടക്കേൽ അദ്ധ്യക്ഷത വഹിച്ച കോൺഗ്രസ് കുടുംബ സംഗമത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് മനോജ് വാഴെപ്പറമ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം രാമചന്ദ്രൻ കരിമ്പിൽ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ഷിജു ചെമ്പനാനി, സജിമോൻ കൊച്ചുപ്ലാക്കൽ, പൗളിൻ മാത്യു, ബിജു വർഗ്ഗീസ് പുരയിടത്തിൽ, ജുബിൻ മണ്ണുകുശുമ്പിൽ, ജോസ് കൊച്ചുവേലി, ജോൺസൻ പുത്തൂര് , സണ്ണി പടപ്പനാനി, ജോസ് കുന്നത്ത് പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button