ചെമ്പുകടവ് പാലം നിര്‍മാണം അവസാനഘട്ടത്തില്‍; നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 7.85 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലത്തിന്റെ അവസാനഘട്ട പെയിന്റിങ്ങും റോഡിന്റെ സൈഡ് കോണ്‍ക്രീറ്റിങ്ങുമാണ് ശേഷിക്കുന്നത്. ചാലിപ്പുഴക്ക് കുറുകെ ജലസേചന വകുപ്പ് നിര്‍മിച്ച ബണ്ടാണ് നിലവില്‍ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്നത്.
ചെമ്പുകടവ് മൂന്നാം വാര്‍ഡിലെ ആളുകള്‍ക്ക് ആശുപത്രി സൗകര്യം, പോസ്റ്റ് ഓഫീസ്, റേഷന്‍ കട, സ്‌കൂള്‍ എന്നിവയെല്ലാം പുഴക്ക് മറുകരയിലാണ്. ബണ്ടില്‍ മഴക്കാലത്ത് വെള്ളം കയറുന്നതിനാല്‍ പ്രദേശവാസികള്‍ വലിയ പ്രയാസമാണ് അനുഭവിച്ചിരുന്നത്. പാലം പണി പൂര്‍ത്തിയായതോടെ ഇതിന് പരിഹാരമാവും
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തു ജോർജ് എം തോമസ് എം എൽ എ ആയിരുന്നപ്പോഴാണ് പാലത്തിനു ഭരണാനുമതി ലഭിച്ചത് ജൂലൈയിൽ പാലത്തിന്റെ ഉദ്ഘാടനം നടത്താനാവുമെന്ന് ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു
.