India

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശനിരക്കുകള്‍ മാറ്റമില്ലാതെ തുടരും

മുംബൈ: റിസര്‍വ് ബാങ്ക് പണവായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശനിരക്കുകളില്‍ മാറ്റമില്ല. റിസര്‍ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ റിവേഴ്‌സ് നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അഞ്ചാമത് പണവായ്പാ നയസമിതി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. രാജ്യത്ത് വിലക്കയറ്റം ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇതിന് മുമ്പ് പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 10.5 ശതമാനം വളര്‍ച്ചാനിരക്ക് നേടുമെന്നും റിസര്‍വ് ബാങ്ക് പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button