Karassery

തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് നൽകി

കാരശ്ശേരി: തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് തണലൊരുക്കുകയാണ് ആനയാംകുന്ന് സക്കാത്ത് കമ്മിറ്റി.

കോവിഡും ലോക്ഡൗണുമായപ്പോൾ തയ്യൽക്കാരനായ ഗൃഹനാഥന് ജോലി മിക്കവാറും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് വീട്ടിലിരുന്ന് തൈയ്ക്കാൻ ഒരു തയ്യൽ മെഷീൻ നൽകി സഹായിക്കണമെന്ന അപേക്ഷയുമായി സക്കാത്ത് കമ്മിറ്റിയെ സമീപിച്ചത്. കമ്മിറ്റി അംഗങ്ങൾ അപേക്ഷകന്റെ വീട് സന്ദർശിച്ചപ്പോഴാണ് പൊട്ടിപ്പൊളിഞ്ഞ വീട് കാണുന്നത്.

അടച്ചുറപ്പില്ലാത്ത വീട്ടിലാണ് മൂന്ന് പെൺകുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയടക്കമുള്ളവർ കഴിയുന്നത്. ചികിത്സയ്ക്കും മരുന്നിനും പണമില്ല.

തുടർന്നാണ് മൂന്ന് ലക്ഷം രൂപ വകയിരുത്തി വീടിന്റെ നിർമാണം തുടങ്ങിയത്. ബുധനാഴ്ച മേൽക്കൂരയുടെ വാർപ്പിലെത്തി.

ആനയാംകുന്ന് ബൈത്തുസ്സകാത്ത് ചെയർമാൻ എം. അബ്ദുസ്സലാം, കൺവീനർ എം.സി. സുബ്ഹാൻ ബാബു, വി. ബുഷ്ബി, പി.കെ. ഷംസുദ്ധീൻ, പി.വി. യുസുഫ്, വി. മുജീബ്, ഒ. ഷാജു, എം.പി. ജാഫർ, ജയൻ, വി.പി. ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

കാരശ്ശേരി പഞ്ചായത്ത് മെമ്പർ ഷാഹിന പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുനിതാ രാജൻ അധ്യക്ഷയായി

Related Articles

Leave a Reply

Back to top button