മാലിന്യശേഖരണം നിർത്തലാക്കി ഗ്രാമ പഞ്ചായത്തിൻ്റെ രാഷ്ട്രീയക്കളി; സമരവുമായി എൽ ഡി എഫ്

തിരുവമ്പാടി: മുൻ പഞ്ചായത്തു ഭരണ സമതി മാതൃകാപരമായി നടപ്പാക്കിയ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണ പദ്ധതി നിലവിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി നിർത്തലാക്കിയിരിക്കുകയാണ്. എല്ലാ വീടുകളിളും നിന്നും മാലിന്യം ശേഖരിക്കുന്നതിനായി രൂപീകരിച്ച ഹരിത കർമ്മ സേനയിലെ 28 സ്ത്രീ തൊഴിലാളികളെ നിലവിൽ പിരിച്ചുവിട്ട സ്ഥിതിയാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കാത്തത് വലിയ പ്രതിഷേധത്തിനും പരിസ്ഥിതി പ്രശ്നത്തിനും കാരണമാകുന്നുവെന്നും വളരെക്കാലം മുൻപ് പ്രവർത്തനസജ്ജമായ മാലിന്യസംസ്കരണ കേന്ദ്രവും പൊതുശ്മശാനവും പ്രവർത്തിപ്പിക്കാൻ പഞ്ചായത്തു ഭരണ സമിതി കൂട്ടാക്കുന്നില്ലെന്നും
അങ്ങാടിയിലെ മാത്രം മാലിന്യങ്ങൾ നീക്കം ചെയ്ത് മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഭരണസമിതിയെന്നും ഈ ആഴ്ചയിൽ തന്നെ വീടുകളിൽ നിന്നുമുള്ള മാലിന്യശേഖരണം പുനരാരംഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സമരം തുടങ്ങാൻ തീരുമാനിച്ചതായും
എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി അറിയിച്ചു. പ്രതിഷേധ യോഗത്തിൽ ജോളി ജോസഫ്, സി എൻ പുരുഷോത്തമൻ, സി ഗണേഷ് ബാബു, ജോയി മ്ലാങ്കുഴി, സുനിൽ ജോർജ്, എൻ എസ് ലാൽ എന്നിവർ സംസാരിച്ചു.







