Thiruvambady

തിരുവമ്പാടിയിൽ ഇന്ന് അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പുന്നക്കൽ യു പി സ്കൂളിൽ വെച്ച് 100 പേരുടെ ആർ ടി പി സി ആർ ടെസ്റ്റും 10 പേരുടെ ആന്റിജൻ ടെസ്റ്റും നടത്തി. ആന്റിജൻ ടെസ്റ്റിൽ ഒരു കൂടരഞ്ഞി സ്വദേശി ഉൾപ്പെടെ മൂന്നു പേരും മറ്റ്‌ രണ്ട് പേരും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 1, 7, 14 എന്നിവയിൽ ഓരോ വ്യക്തികൾ വീതവും വാർഡ് 6ൽ രണ്ടുപേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാലുപേർ ഇന്ന് രോഗ മുക്തിനേടി.

നിലവിൽ പഞ്ചായത്ത് പ്രദേശത്ത് 123 പേർ ചികിത്സയിലുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 144 പേർക്കും പഞ്ചായത്ത് പ്രദേശത്തെ കിടപ്പിലായ 10 രോഗികൾക്ക് വീടുകളിലെത്തിച്ചും വാക്സിനേഷൻ നൽകി. അടുത്ത കോവിഡ് പരിശോധന ചൊവ്വാഴ്ച എട്ടാം വാർഡിലെ പാമ്പിഴഞ്ഞപാറയിൽ വച്ച് നടത്തപ്പെടും.

Related Articles

Leave a Reply

Back to top button